Connect with us

International

ഇറ്റലിയില്‍ കേബിള്‍ കാര്‍ പൊട്ടിവീണ് 14 മരണം

Published

|

Last Updated

റോം | വടക്കന്‍ ഇറ്റലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കേബിള്‍ കാര്‍ പൊട്ടിവീണ് 14 പേര്‍ മരിച്ചു. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 14 പേര്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതര പരുക്ക്. അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും ഇസ്‌റാഈലി പൗരന്‍മാരാണ്. റിസോര്‍ട്ട് നഗരമായ സ്ട്രെസയില്‍നിന്ന് പീഡ്‌മോണ്ട് മേഖലയിലെ മോട്ടറോണ്‍ പര്‍വതത്തിലേക്ക് യാത്രക്കാരെ കയറ്റി പോകുന്നതിനിടെയാണ് അപകടം.

സ്‌ട്രെസയില്‍ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ, 1400 മീറ്റര്‍ ഉയരത്തിലുള്ള മോട്ടറോണ്‍ മലയുടെ മുകളിലേക്ക് 20 മിനിറ്റില്‍ എത്താവുന്നതാണു കേബിള്‍ കാര്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം അടുത്തിടെയാണു വീണ്ടും തുറന്നത്. പൈന്‍ മരങ്ങളുടെ ഇടയിലേക്കു വീണ കാര്‍ നിശേഷം തകര്‍ന്നു. അപകടത്തില്‍പ്പെട്ടവരില്‍ മൂന്ന് പേര്‍ ഒഴികെ എല്ലാവരും സംഭവസ്ഥലത്തുവെച്ച് മരണപ്പെട്ടതായാണ് വിവരം.

 

 

Latest