Covid19
കൊവിഡ് പോരാളികള്‍ക്ക് ആശ്വാസമായി എസ് വൈ എസ്


മലപ്പുറത്ത് സേവനം ചെയ്യുന്ന കൊവിഡ് പോരാളികളായ പോലീസുകാര്‍ക്കും ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കും എസ് വൈ എസ് മലപ്പുറം സോണ്‍ പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണം നടത്തുന്നു.
മലപ്പുറം | ട്രിപ്പ്ള്‍ ലോക്ഡൗണ്‍ കാരണം വിവിധ ഭാഗങ്ങളില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്കും ഉച്ച ഭക്ഷണം നല്‍കി എസ് വൈ എസ്. മലപ്പുറം പോലീസ് സ്‌റ്റേഷന്‍, കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, കിഴക്കേതല, കോട്ടപ്പടി, വടക്കേമണ്ണ, മച്ചിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് എസ് വൈ എസ് മലപ്പുറം സോണിനു കീഴില്‍ ഉച്ച ഭക്ഷണം വിതരണം ചെയ്തത്.
മഹാമാരിക്കിടയിലും തങ്ങളുടെ ജീവന്‍ പണയം വെച്ച് നാടിന്റെ രക്ഷക്കായി പ്രയത്‌നിക്കുന്ന കൊവിഡ് പോരാളികള്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബുറഹ്മാന്‍ വടക്കേമണ്ണ പറഞ്ഞു.
എസ് വൈ എസ് സോണ്‍ സെക്രട്ടറി സിദ്ദീഖ് പുല്ലാര, ശിഹാബ് കടൂപുറം എന്നിവര്‍ നേതൃത്വം നല്‍കി.