Connect with us

Covid19

ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി 3.5 ശതമാനമായി കുറഞ്ഞു; മാര്‍ച്ച് 31ന് ശേഷം ആദ്യം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3.58 ശതമാനം മാത്രം. മാര്‍ച്ച് 31ന് ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. ശനിയാഴ്ച 2,260 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

182 മരണമാണ് കൊവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതും കുറഞ്ഞ നിരക്കാണ്. 6,453 പേര്‍ രോഗമുക്തരായി. 96.16 ശതമാനമാണ് രോഗമുക്തി നിരക്ക്.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ചത് തലസ്ഥാനത്തെയായിരുന്നു. ആശുപത്രി ചികിത്സ ലഭിക്കാതെയും ഓക്‌സിജന്‍ ക്ഷാമവും കാരണം നിരവധി പേരാണ് ഏപ്രിലിലും മെയ് മാസം ആദ്യത്തിലും ഡല്‍ഹിയില്‍ മരിച്ചത്. തുടര്‍ന്ന് ലോകത്തുടനീളമുള്ള രാജ്യങ്ങളിൽ നിന്ന് സഹായപ്രവാഹമുണ്ടായിരുന്നു.