Connect with us

Kerala

ന്യൂനപക്ഷ ക്ഷേമ വകുപ്പ്: മുഖ്യമന്ത്രിയുടെ നടപടി സമുദായത്തെ ഒന്നടങ്കം അപമാനിച്ചതിന് തുല്യമെന്ന് കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം | ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യം ഒരു മന്ത്രിക്ക് നല്‍കുകയും പിന്നീട് അത് തിരിച്ചെടുക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി സമുദായത്തെ ഒന്നടങ്കം അപമാനിച്ചതിന് തുല്യമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഒരു സമുദായത്തെ വിശ്വാസത്തിലെടുക്കാത്തതിന്റെ ഭാഗമാണ് ഈ നടപടിയെന്നും പാണക്കാട്ട് ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ചില സമുദായങ്ങള്‍ ഒരേ വകുപ്പ് കൈകാര്യം ചെയ്യരുതെന്ന നിലപാട് ശരിയല്ല. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്നതല്ല ഇത്. വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശം എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യം വി. അബ്ദുറഹ്മാന് നല്‍കുകയും പിന്നീട് മുഖ്യമന്ത്രി തിരിച്ചെടുക്കുകയും ചെയ്തുവെന്ന ആരോപണത്തോടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.