Kerala
മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ആലപ്പുഴ | പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കിടെ പിണറായി വിജയനാണ് പുഷ്പാര്‍ച്ചനക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നിയുക്ത മന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി. നിയുക്ത സ്പീക്കര്‍ എം ബി രാജേഷ്, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവരും ആദരമര്‍പ്പിച്ചു. പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഇവര്‍ തിരുവനന്തപുരത്തേക്കു പോകും.
ചരിത്ര നേട്ടത്തോടെ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ മൂന്നരക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
---- facebook comment plugin here -----