Connect with us

First Gear

ട്രയംഫ് സ്‌ക്രാംപ്ലര്‍ 900, 1200 സ്‌പെഷ്യല്‍ എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംപ്ലര്‍ 900 സാന്‍ഡ്‌സ്റ്റോമിന്റെയും സ്‌ക്രാംപ്ലര്‍ 1200 സ്റ്റീവ് മക്വീന്റെയും സ്‌പെഷ്യല്‍ എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. വളരെ കുറച്ച് വാഹനങ്ങളാണ് ഇരുമോഡലുകള്‍ക്കുമുള്ളത്. ലോകത്ത് തന്നെ സ്‌ക്രാംപ്ലര്‍ 1200 സ്റ്റീവ് മക്വീന്‍ 1000 വാഹനങ്ങളും സ്ട്രീറ്റ് സ്‌ക്രാംപ്ലര്‍ 900 സാന്‍ഡ്‌സ്റ്റോമിന് 775 വാഹനങ്ങളുമാണുള്ളത്.

സ്‌ക്രാംപ്ലര്‍ 1200 സ്റ്റീവ് മക്വീന് 13.75 ലക്ഷം രൂപയും 900 സാന്‍ഡ്‌സ്‌റ്റോമിന് 9.65 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ടെറന്‍സ് സ്റ്റീഫന്‍ മക്വീന്‍ എന്ന അമേരിക്കന്‍ നടന് ആദരമര്‍പ്പിച്ചാണ് സ്‌ക്രാംപ്ലര്‍ 1200 സ്റ്റീവ് മക്വീന് ഈ പേര് വെച്ചത്.

സ്‌പെഷ്യല്‍ എഡിഷനില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരുത്തിലും പ്രകടനത്തിലും മികവുറ്റതാണ്. സെപ്ഷ്യല്‍ എഡിഷന്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് സെപ്ഷ്യല്‍ എഡിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

---- facebook comment plugin here -----

Latest