National
പതിവ് തെറ്റിക്കാതെ എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നു

കൊച്ചി | ഭരണകൂട തണലില്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി എണ്ണക്കമ്പനികള്‍ തുടരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. 13 ദിവസത്തിനിടെ പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപയിലേക്ക് നീങ്ങുകയാണ്. 94.85 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. 89.79 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയാണ് വില.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മേയ് നാല് മുതലായിരുന്നു എണ്ണ കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്.
---- facebook comment plugin here -----