Connect with us

Kerala

കനറാ ബേങ്കിന്റെ പത്തനംതിട്ട ശാഖയില്‍ നിന്ന് എട്ട് കോടിയിലധികം തട്ടിയ കേസ്; പ്രതി പിടിയില്‍

Published

|

Last Updated

പത്തനംതിട്ട | കനറാ ബേങ്കിന്റെ പത്തനംതിട്ട ശാഖയില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബംഗളൂരുവില്‍ അറസ്റ്റിലായത്. അക്കൗണ്ടില്‍ തിരിമറി നടത്തി എട്ട് കോടി 13 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

14 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് പ്രതി കൈക്കലാക്കിയത്. മാസങ്ങള്‍ക്കു മുമ്പ് നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്നു. തട്ടിപ്പ് നടന്ന ബേങ്കിലെ ക്ലാര്‍ക്കായിരുന്നു വിജീഷ് വര്‍ഗീസ്. ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെ പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍ പോവുകയായിരുന്നു.