Connect with us

Covid19

ലോകത്ത് കൊവിഡില്‍ പൊലിഞ്ഞത് 33.92 ലക്ഷത്തിലേറെ ജീവനുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  ലോകമാഹാമാരിയായ കൊവിഡ് 19മൂലം രോഗബാധിതരാകുന്നവരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ മാത്രം അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മരണസംഖ്യ 33.92 ലക്ഷം കടന്നു. 14 കോടിയിലധികം പേര്‍ രോഗമുക്തി നേടി. ലോകത്തെ പുതിയ കൊവിഡ് കേസുകളുളില്‍ പകുതിയും ഇന്ത്യയിലാണ്. ഇവിടെ കഴിഞ്ഞ ദിവസം 3.11 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന മരണം വീണ്ടും നാലായിരം കടന്നു. നിലവില്‍ മുപ്പത്തിയാറ് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. ഇത് ആകെ കേസുകളുടെ 14.66 ശതമാനമാണ്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഒന്നര ലക്ഷത്തിലധികം രോഗബാധിതരുണ്ട്. മരണസംഖ്യ 4.35 ലക്ഷം പിന്നിട്ടു.

 

 

Latest