Connect with us

Covid19

കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | മഹാരാഷ്ട്രയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലെ കൊവിഡ് ബാധിതരില്‍ കണ്ടുവന്നിരുന്ന ബ്‌ളാക് ഫംഗസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചു. ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെറ്റ്‌സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. കൊവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കൊവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്റ്റീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു

കൊവിഡ് രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്രയില്‍ അമ്പതിലധികം പേരാണ് ബ്ലാക് ഫംഗസ് ബാധിച്ച് മരിച്ചത്. നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമാവുകയും ചെയ്തു.