Connect with us

National

ലക്ഷദ്വീപിന് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ കാണാതായി

Published

|

Last Updated

കവരത്തി | ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപിന് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങിയതായി വിവരം. തമിഴ്‌നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ എട്ട് പേരടങ്ങിയ മുരുഗന്‍ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്.

ശക്തമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് സൂചന. തീരദേശ സേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്.