Connect with us

National

ഇസ്‌റാഈലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

Published

|

Last Updated

ന്യൂഡല്‍ഹി / ടെല്‍അവീവ്  | ഇസ്‌റാഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്‌റാഈലിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് – നമ്പര്‍: +972549444120.

ഇന്നലെ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശവമാുയി എംബസി രംഗത്തെത്തിയത്. തദ്ദേശീയ ഭരണസമിതികള്‍, അഥവാ ലോക്കല്‍ അതോറിറ്റികള്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷണമെന്നും, അനാവശ്യയാത്രകള്‍ ഒഴിവാക്കി സേഫ് ഷെല്‍ട്ടറുകള്‍ക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി വ്യക്തമാക്കി

Latest