Kerala
കാനറ ബേങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശിയെ ഇനിയും കണ്ടെത്താനായില്ല

പത്തനംതിട്ട | കാനറാ ബേങ്ക് ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരനെ ഇനിയും കണ്ടെത്താനായില്ല. കൊല്ലം സ്വദേശി വിജീഷാണ് വിവിധ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയത്. മൂന്ന് മാസം മുമ്പാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് വിജീഷ് കുടുംബസമേതം ഒളിവില്‍പോവുകയായിരുന്നു.
ഏകദേശം 8.13 കോടി രൂപ നഷ്ടമായതായാണ് വിവരം. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടര്‍ന്നു ബേങ്ക് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കംപ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ മാനേജര്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തിരുന്നു. വിജീഷിനു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി.
---- facebook comment plugin here -----