Kerala
കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ഗൗരിയമ്മക്ക് നിര്‍ണായക പങ്ക്: വി എസ്

ആലപ്പുഴ | കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മക്ക് അനുശോചനം ഏര്‍പ്പെടുത്തിയ രാജ്യത്തെ മുതിര്‍ന്ന് കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ വി എസ് അച്ച്യുതാനന്ദന്‍. ഗൗരിയമ്മയുടെ നിര്യാണവാര്‍ത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങള്‍ എന്നും വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.
---- facebook comment plugin here -----