Connect with us

National

ഹരിയാനയില്‍ കര്‍ഷക പ്രക്ഷോഭ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു

Published

|

Last Updated

ചാണ്ഡിഗഢ് | ഹരിയാനയില്‍ തിക്രിയിലെ കര്‍ഷക പ്രക്ഷോഭ സ്ഥലത്തേക്ക് പുറപ്പെട്ട സ്ത്രീയെ വഴിമധ്യെ രണ്ട് പേര്‍ ബലാത്സംഗം ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഈ വനിതയെ പിന്നീട് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകാതെ മരിക്കുകയും ചെയ്തിരുന്നു. ഇവരുടെ പിതാവിന്റെ പരാതി പ്രകാരം രണ്ട് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ ഏപ്രില്‍ പത്തിനാണ് പശ്ചിമ ബംഗാളില്‍ നിന്ന് ഈ വനിതയടക്കമുള്ള സംഘം തിക്രിയിലെത്തിയത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കാനെത്തിയ സംഘത്തിലെ രണ്ട് പേരാണ് ഇവരെ ബലാത്സംഗം ചെയ്തതെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തെ സംബന്ധിച്ച് ഫോണിലാണ് യുവതി പിതാവിനെ അറിയിച്ചത്.

ഏപ്രില്‍ 26നാണ് കൊവിഡ് ലക്ഷണങ്ങളോടെ ഇവരെ ഝജ്ജാര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 30ന് മരിച്ചു. കൊവിഡ് രോഗിയായാണ് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നത്. അതിന് ശേഷമാണ് ബലാത്സംഗ പരാതിയുമായി പിതാവ് എത്തിയത്.