Connect with us

National

അസം മുഖ്യമന്ത്രിയെ ഇന്നറിയാം; ഹിമന്ദ ബിശ്വ ശര്‍മ്മക്ക് സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി  | അസം മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനം ഇന്ന്. ഇന്ന് ഗോഹട്ടിയില്‍ ചേരുന്ന ബിജെപി നിയമസഭാകക്ഷി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്.

മുഖ്യമന്ത്രി കസേര പ്രതീക്ഷനട്ടിരിക്കുന്ന സര്‍ബാനദ്ദ സെനോവാളുമായും ഹിമന്ദ ബിശ്വ ശര്‍മ്മയുമായും നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ സമവായത്തിലൂടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. ഇന്ന് നിയമസഭാകക്ഷി യോഗം ചേരാന്‍ ഇരിക്കെ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഹിമന്ദ ബിശ്വ ശര്‍മ്മക്ക് ഉണ്ടെന്നാണ് പുറത്തുവന്ന സൂചനകള്‍.മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 126 അംഗ നിയമസഭയില്‍ 60 പ്രതിനിധികളാണ് ബിജെപിക്കുള്ളത്.