Covid19
കോഴിക്കോട്ട് ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും

കോഴിക്കോട് | കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച രാവിലെ മുതൽ അടച്ചിടും. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങൾ ഞായർ വൈകിട്ട് നാല് മണിക്കുള്ളിൽ തിരിച്ചെത്തണം.
മെയ് 16 ന് അർധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.
കോഴിക്കോട് ജില്ലയില് ഇന്ന് 3981 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയവരില് ആറു പേര്ക്കും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 3867 പേര്ക്കാണ് രോഗം ബാധിച്ചത്. 15,120 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്, എഫ്.എല്.ടി.സി കള് എന്നിവിടങ്ങളില് ചികിത്സയിലായിരുന്ന 4991 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
27.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 52,219 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
---- facebook comment plugin here -----