Kerala
സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ പ്രതിദിന കണക്കില്‍ വന്‍ വര്‍ധന

തിരുവനന്തപുരം | സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തിനിടെ വന്‍ വര്‍ധന. ആരോഗ്യവകുപ്പിന്റെ കണക്കിലാണ് ഈക്കാര്യം വ്യക്തമാകുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു.
ഇതാദ്യമായാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ പ്രതിദിന കണക്കില്‍ ഇത്തരത്തിലൊരു വര്‍ധന. നിലവില്‍ ഐസിയുകളില്‍ 2323 പേരും, വെന്റിലേറ്ററില്‍ 1138 പേരും ചികിത്സയിലുണ്ട്. സംസ്ഥാനത്താകെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ആയി 508 വെന്റിലേറ്റര്‍ ഐസിയു, 285 വെന്റിലേറ്റര്‍, 1661 ഓക്സജ്ജന്‍ കിടക്കകളുമാണ് ഒഴിവുള്ളത്.
---- facebook comment plugin here -----