Connect with us

Covid19

രാജ്യം കൊവിഡ് വ്യാപനത്തില്‍ പൊറുതിമുട്ടുമ്പോഴും പ്രധാനമന്ത്രിയുടെ പുതിയ വസതി 2022 ഡിസംബറിനകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ദിവസങ്ങളായി പ്രതിദിന കൊവിഡ് ബാധ മൂന്ന് ലക്ഷത്തിലേറെയായ രാജ്യം കടുത്ത പ്രതിസന്ധിയില്‍ ഉഴറുമ്പോഴും, പ്രധാനമന്ത്രിയുടെ പുതിയ വസതിക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്. 2022 ഡിസംബറിനകം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്രം കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ വിധ പരിസ്ഥിതി അനുമതിയും ഈ പദ്ധതിക്ക് ലഭിച്ചു.

ഇരുപതിനായിരം കോടിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരമാണ് പ്രധാനമന്ത്രിക്ക് പുതിയ വസതി നിര്‍മിക്കുന്നത്. കൊവിഡ് രൂക്ഷമായ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സെന്‍ട്രല്‍ വിസ്ത പദ്ധതിയെ അവശ്യ സേവനങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ നിര്‍മാണം തടസ്സമില്ലാതെ കൊണ്ടുപോകാനാകും.

ആവശ്യമായ എല്ലാ ഹരിത അനുമതികളും പദ്ധതികള്‍ക്ക് ലഭിച്ചു. ഓക്‌സിജന്‍ സിലിന്‍ഡറും ഐ സി യു ബെഡുകളും വെന്റിലേറ്ററുകളുമില്ലാതെ ഡല്‍ഹിയില്‍ നിരവധി പേര്‍ മരിച്ചുവീഴുമ്പോള്‍ ഈ പദ്ധതി ധൂര്‍ത്താണെന്നും ആ തുക കൊവിഡ് പ്രതിരോധത്തിനും സൗജന്യ വാക്‌സിനേഷനും വിനിയോഗിക്കണമെന്നും വ്യാപക ആവശ്യമുയരുന്നുണ്ട്.