Connect with us

Covid19

മെഡിക്കല്‍ ഇന്റേണുകളെയും കൊവിഡ് ഡ്യൂട്ടിയില്‍ നിയമിക്കാന്‍ കേന്ദ്രം; നീറ്റ് പി ജി പരീക്ഷ മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | മെഡിക്കല്‍ ഇന്റേണുകളെയും കൊവിഡ് ഡ്യൂട്ടികളില്‍ നിയമിക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും മേല്‍നോട്ടത്തിലാണ് ഇവരെ ഡ്യൂട്ടിയില്‍ നിയമിക്കുക. അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥികളെ ടെലി കണ്‍സള്‍ട്ടേഷന്‍ ചുമതലയില്‍ നിയമിക്കും.

ഇവരും മറ്റ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. കൊവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും ശേഷിയും വര്‍ധിപ്പിക്കാനാണ് ഈ തീരുമാനങ്ങള്‍. രാജ്യത്ത് ദിവസങ്ങളായി മൂന്ന് ലക്ഷത്തിലേറെയാണ് പ്രതിദിന കൊവിഡ് ബാധ.

അതിനിടെ, നീറ്റ്- പി ജി മെഡിക്കല്‍ പ്രവേശന പരീക്ഷയും മാറ്റിവെച്ചു. ആഗസ്റ്റ് 31ന് മുമ്പ് പരീക്ഷ നടക്കുകയില്ല. പരീക്ഷ സംബന്ധിച്ച അറിയിപ്പ് ഒരു മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.