Connect with us

Kerala

ബി ജെ പിയില്‍ കെ സുരേന്ദ്രനെതിരായ നീക്കം ശക്തമാകും

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ച കെ സുരേന്ദ്രനെതിരെ ബി ജെ പിയില്‍ വീണ്ടും പടയൊരുക്കും. കെ സുരേന്ദ്രന്റേയും വി മുരളീധരന്റേയും ഗ്രൂപ്പിനെതിരെ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മറുവിഭാഗം. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്നാണ് എതിര്‍ വിഭാഗത്തിന്റെ ആവശ്യം. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ വി മുരളീധനരും കെ സുരേന്ദ്രനും നടത്തിയ ഇടപെടലുകള്‍ ഒരു വിഭാഗത്തെ ഒതുക്കുന്നതായിരുന്നെന്നാണ് വിമര്‍ശനം. ഇരവുരും നടത്തിയ അനാവശ്യ പ്രസ്താവനകളും പലപ്പോഴും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവരെ ഒതുക്കാന്‍ ഇരുവരും നടത്തിയ നീക്കങ്ങള്‍ സംസ്ഥാനത്ത് വലിയ തോതില്‍ ചര്‍ച്ചയായെന്നും എതിര്‍ വിഭാഗകക്കാര്‍ പറയുന്നു.

കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചിട്ടും സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് എവിടെയും നേട്ടമുണ്ടാക്കാനായില്ല. കേന്ദ്ര നേതൃത്വം തന്നെ പ്രചാരണങ്ങള്‍ക്കായെത്തിയിട്ടും നേമം പോലും കൈവിടുന്ന സ്ഥിതിയാണുണ്ടായത്. തോാല്‍വിയെക്കുറിച്ച് വിശദമായി വിലയിരുത്തുമെന്നാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം. കേരളത്തിലെ തോല്‍വി സംബന്ധിച്ച് സംസ്ഥാന ആര്‍ എസ് എസ് നേതൃത്വുമായി ബി ജെ പി കേന്ദ്രനേൃത്വം കാര്യങ്ങള്‍ ചോദിച്ചറിയുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വലിയ ഇടപെടല്‍ കേരളത്തില്‍ ദേശീയ നേതൃത്വം നടത്തുമെന്നാണ് വിവരം.

ശോഭാ സുരേന്ദ്രനെ പാര്‍ട്ടിക്കകത്ത് തഴഞ്ഞുവെന്നതു മുതല്‍ പാര്‍ട്ടിക്കകത്തുണ്ടായിരുന്ന ഇടച്ചിലുകള്‍ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരുന്നു. തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെത്തിയതും മത്സരിക്കാനില്ലെന്ന വാഗ്വാദങ്ങള്‍ക്കൊടുവിലാണ്. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചത് മഞ്ചേശ്വരത്തെ സാധ്യത കുറക്കുകയാണ് ഉണ്ടായതെന്ന് എതിര്‍ വിഭാഗം പറയുന്നു. അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ ഡി ജി പി ജേക്കബ് തോമസ്, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ക്കൊന്നും ഒരു മുന്നേറ്റവും ഉണ്ടാക്കാനായില്ല.

---- facebook comment plugin here -----

Latest