Connect with us

Business

15 കോടി ഡോളര്‍ നിക്ഷേപം കൂടി; രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട്അപ്പായി മലയാളിയുടെ ബൈജൂസ്

Published

|

Last Updated

ബെംഗളൂരു | രാജ്യത്തെ പ്രധാന ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭമായ ബൈജൂസിന് 15 കോടി ഡോളര്‍ (ഏകദേശം 1,111 കോടി രൂപ) നിക്ഷേപം കൂടി ലഭിച്ചു. യു ബി എസ് ഗ്രൂപ്പ് എ ജിയാണ് പുതുതായി നിക്ഷേപം നടത്തിയത്. ഇതോടെ ബൈജൂസിന്റെ മൂല്യം 165 കോടി ഡോളര്‍ (ഏകദേശം 12.22 ലക്ഷം കോടി രൂപ) ആയി ഉയര്‍ന്നു.

പുതിയ നിക്ഷേപം വന്നതോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട്അപ്പായി ബൈജൂസ് മാറി. വരുംദിവസങ്ങളില്‍ 15 കോടി ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ യു ബി എസ് ശ്രമം നടത്തുന്നുണ്ട്. മറ്റൊരു കമ്പനി 40 കോടി ഡോളര്‍ നിക്ഷേപിക്കാനും പദ്ധതിയിടുന്നുണ്ട്.

ഫേസ്ബുക്ക് സഹസ്ഥാപകന്‍ എഡ്വാര്‍ഡോ സേവെരിന്റെ ബി കാപിറ്റല്‍ ഗ്രൂപ്പ്, ബാറോണ്‍ ഫണ്ട്‌സ്, എക്‌സ് എന്‍ എന്നിവ ഈയടുത്ത് 100 കോടി ഡോളര്‍ ബൈജൂസില്‍ നിക്ഷേപിച്ചിരുന്നു. 160 കോടി ഡോളര്‍ നിക്ഷേപമുള്ള പേടിഎമ്മിനെയാണ് ബൈജൂസ് കടത്തിവെട്ടിയത്. കണ്ണൂര്‍ സ്വദേശിയായ 39കാരനായ ബൈജു രവീന്ദ്രനാണ് ബെംഗളൂരു ആസ്ഥാനമായി ബൈജൂസ് സ്റ്റാര്‍ട്ട്അപ് ആരംഭിച്ചത്.

Latest