Connect with us

Techno

ഒ ഐ എസ് സംവിധാനത്തോടെ സെല്‍ഫി ക്യാമറയും 5ജിയും; വിവോ വി21 ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | പുത്തന്‍ സവിശേഷതകളുമായി വിവോ വി21 5ജി ഇന്ത്യന്‍ വിപണിയിലെത്തി. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (ഒ ഐ എസ്) സംവിധാനമുള്ള 44 മെഗാപിക്‌സല്‍ വരുന്ന സെല്‍ഫി ക്യാമറയാണ് പ്രധാന സവിശേഷത. ഡുവല്‍ എല്‍ ഇ ഡി സെല്‍ഫി ഫ്ലാഷ്, എ ഐ എക്‌സ്ട്രീം നൈറ്റ്, സ്‌പോട്ട്‌ലൈറ്റ് സെല്‍ഫി, ഐ ഓട്ടോഫോകസ് സെല്‍ഫി തുടങ്ങിയ പ്രത്യേകതകളും സെല്‍ഫി ക്യാമറക്കുണ്ട്.

8ജിബി+ 128ജിബി മോഡലിന് 29,990 രൂപയും 8ജിബി+ 256ജിബി മോഡലിന് 32,990 രൂപയുമാണ് വില. ആര്‍ക്ടിക് വൈറ്റ്, ഡസ്‌ക് ബ്ലൂ, സണ്‍സെറ്റ് ഡാസില്‍ നിറങ്ങളില്‍ ലഭ്യമാണ്. ബുക്കിംഗ് ആരംഭിച്ചെങ്കിലും മെയ് ആറ് മുതലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

പിറകുവശത്തെ മൂന്ന് ക്യാമറകളില്‍ 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട് മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവയുമുണ്ട്. 4,000 എം എ എച്ച് ആണ് ബാറ്ററി ശേഷി.