Connect with us

Saudi Arabia

സഊദി സന്ദര്‍ശനം: ഖത്വര്‍ അമീറിന് സല്‍മാന്‍ രാജാവിന്റെ ക്ഷണം

Published

|

Last Updated

ദോഹ-റിയാദ് | സഊദി സന്ദര്‍ശനത്തിന് ഖത്വര്‍ അമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ ക്ഷണം.ഖത്വര്‍ സന്ദര്ശനത്തിനെത്തിയ സഊദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ രാജാവിന് പ്രത്യേക ക്ഷണകത്ത് അമീറുമായുള്ള കൂടിക്കാഴ്ചയില്‍ കൈമാറി

കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ സംഭവവികാസങ്ങളും, ,സഊദി -ഖത്വറി ഏകോപന സമിതിയുടെ സംവിധാനങ്ങള്‍-ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക ,ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെയും സഹകരണത്തിന്റെയും വിവിധ മേഖലകളില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തി . മയക്കുമരുന്ന് കടത്ത് ,രാജ്യത്ത് സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിന് രാജ്യം സ്വീകരിച്ച എല്ലാ നടപടികള്‍ക്കും ദോഹയുടെ പൂര്‍ണ്ണ പിന്തുണ അറിയിച്ചു ഖത്വറിന്റെ പിന്തുണയെ പ്രത്യേകം അഭിനന്ദിക്കുന്നതായി ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചത് മുതല്‍ നീണ്ട നാല് വര്‍ഷത്തിന് ശേഷം 2021 ജനുവരിയില്‍ അല്‍ ഉലയില്‍ നടന്ന 41-മത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു ഖത്വര്‍ അമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സഊദി സന്ദര്‍ശിച്ചത്

---- facebook comment plugin here -----

Latest