Connect with us

Covid19

കർണാടകയിൽ ഇന്ന് മുതൽ രണ്ടാഴ്ച ലോക്ഡൗൺ

Published

|

Last Updated

ബെംഗളൂരു | കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക്ഡൗൺ ഇന്ന് രാത്രി തുടങ്ങും. കർശന നിയന്ത്രണങ്ങളോടെയാണ് ലോക്ഡൗൺ.

പൊതുഗതാഗതം അനുവദിക്കില്ല. എന്നാൽ അവശ്യ സേവനങ്ങൾക്ക് രാവിലെ 6 നും 10 നും ഇടയിൽ പ്രവർത്തിക്കാം. നിർമാണ, ഉൽപാദന, കാർഷിക മേഖലകൾക്ക് മാത്രമാണ് ലോക്ഡൗൺ ഇളവുള്ളത്.

ഇതിനകം ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും ട്രെയിനുകളും മാത്രമേ അനുവദിക്കൂ. ഈ കാലയളവിൽ മെട്രോ സർവീസുകൾ ഉണ്ടായിരിക്കില്ല. അടിയന്തിര സാഹചര്യങ്ങളിൽ ഓടുന്ന ടാക്സികളും ഓട്ടോറിക്ഷകളും ഒഴികെ അനുവദിക്കില്ല.

ഹോട്ടലുകളും റെസ്റ്റോറന്റുകളും അടയ്ക്കും. ഹോട്ടലുകൾക്ക് ഹോം ഡെലിവറി തുടരാനാകുമെന്നും ലോക്ഡൗൺ മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു.