Connect with us

Kerala

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും; വാരന്ത്യങ്ങളില്‍ ലോക്ക്ഡൗണിന് സമാനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം പേര്‍ മാത്രം ഹാജരായാല്‍ മതി. വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രം മതി. അടുത്ത ശനിയും ഞായറാഴ്ചയും അവശ്യ സര്‍വീസുകള്‍ മാത്രം. ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

വാക്‌സിന്‍ വിതരണം സുഗമമാക്കും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വാക്‌സിന്‍ വിതരണം നടത്തണം. ഓണ്‍ലൈനായി പരമാവധി പേര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കണം. വാക്‌സിന്‍ വിതരണം സുഗമമാക്കാന്‍ ടോക്കണ്‍ സംവിധാനം ഓണ്‍ലൈനായി ഏര്‍പ്പെടുത്തും. സ്വകാര്യ മേഖലയും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. നിയമം ലംഘിക്കുന്ന കടകള്‍ രണ്ട് ദിവസം അടപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ക്ക് ഒമ്പത് മണി വരെ പ്രവര്‍ത്തിക്കാം. വാരന്ത്യങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും.