Saudi Arabia
തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കി ഹറം മന്ത്രാലയം; മതാഫില്‍ ത്വവാഫ് ചെയ്യുന്നതിന്റെ പാതകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

മക്ക | വിശുദ്ധ റമസാന്‍ മാസത്തില്‍ മക്കയിലേക്ക് ഉംറ കര്‍മ്മം നിര്‍വ്വവഹിക്കുന്നതിനുള്ള വിശ്വാസികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ മസ്ജിദുല്‍ ഹറമില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഹറം കാര്യമന്ത്രാലയം.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് വിശുദ്ധ കഅബയില്‍
ത്വവാഫ് ചെയ്യുന്നതിനായി മതാഫിലെ വരികളുടെ എണ്ണം പതിനെട്ടില്‍ നിന്നും ഇരുപത്തി അഞ്ചാക്കിയാണ് വര്‍ദ്ധിപ്പിച്ചത്
ആരോഗ്യ സുരക്ഷയുടെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഉംറ അപേക്ഷരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .ഇതോടെ വിശുദ്ധ റമദാനില്‍ ഒരാള്‍ക്ക് ഒരു ഉംറ നിര്‍വഹിക്കാനുള്ള അനുവാദം മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു
കഅബയോട് ചേര്‍ന്നുള്ള ആദ്യ നാല് ട്രാക്കുകള്‍ പ്രായമായവര്‍ക്കും അംഗ വൈകല്യമുള്ളര്‍ക്കുമാണ് ത്വവാഫ് ചെയ്യുന്നതിനായി അനുവദിച്ചിരിക്കുന്നത് .ഇതോടെ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം മതാഫില്‍ കഅബയെ ത്വവാഫ് ചെയ്യാന്‍ സാധിക്കും
കൊവിഡ് രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗമുക്തി നേടിയവരുമായ പ്രതിദിനം അമ്പതിനായിരം പേര്‍ക്കാണ് പ്രത്രിദിനം ഉംറ നിര്‍വ്വഹിക്കാനുള്ള പ്രവേശനം അനുവദിക്കുന്നത്.പ്രത്യേകം അടയാളപ്പെടുത്തിയ പാതകളില്‍ മാത്രമാണ് ത്വവാഫ് നിര്‍വ്വഹിക്കേണ്ടത് . ട്രാക്കുകള്‍ പരസ്പരം മുറിച്ച് കടന്ന് ത്വവാഫ് ചെയ്യാന്‍ തീര്‍ത്ഥാടകരെ അനുവദിക്കില്ലന്നും അധികൃതര്‍ അറിയിച്ചു
അനുഗ്രഹീതമായ റമദാന്‍ മാസത്തില്‍ തീര്‍ഥാടകര്‍ക്ക് ഹറമിലെ മുഴുവന്‍ പ്രവര്‍ത്തന ശേഷിയും നീക്കിവച്ചിട്ടുണ്ടെന്നും തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങളാണ് ഒരുക്കിയതെന്നും തീര്‍ഥാടകര്‍ക്ക് അനുവദിച്ച് നല്‍കിയ സമയക്രമങ്ങള്‍ പാലിക്കണമെന്നും ഹറം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഓഫ് ക്രൗഡ്‌സ് ആന്റ് പ്രമോഷനുകളുടെ ചുമതലയുള്ള എഞ്ചിനീയര്‍ ഒസാമ അല്‍ ഹുജൈലി പറഞ്ഞു