Connect with us

Covid19

വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ല; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളിലെ എല്ലാ വീടുകളിലും പരിശോധന

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ടെങ്കിലും ഈ ഘട്ടത്തില്‍ വരാന്ത്യലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും പരിശോധന നടത്താന്‍ നടപടിയുണ്ടാകും. ചീഫ് സെക്രട്ടറി വി പി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാണ് പരിശോധന നടത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനും തീരുമാനമായി. രണ്ടാം തരംഗത്തില്‍ കേരളത്തില്‍ കൊവിഡ് വൈറസിനുണ്ടായ ജനിതക രൂപാന്തരം സംബന്ധിച്ച് ജീനോം പഠനം നടത്തും. സംസ്ഥാനത്തെ ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് മണി വരെയുള്ള കര്‍ഫ്യു ഇന്ന് മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാന്‍ പോലീസിന് യോഗം നിര്‍ദേശം നല്‍കി.