Connect with us

National

കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിന് ദേശീയ ശേഷി മുഴുവന്‍ ഉപയോഗിക്കണം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിന് ദേശീയ ശേഷി ഒന്നടങ്കം ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ആശുപത്രികളിലെ കൊവിഡ് കിടക്കകളുടെ എണ്ണം കൂട്ടാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നു. രോഗ വ്യാപനം തീവ്രമായതോടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും നിയന്ത്രണം തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ ഞാറാഴ്ച്ച കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ ഭോപ്പാല്‍ ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഈ മാസം 26 വരെ നീട്ടി. ചത്തീസ്ഗഡിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. റായ്പുര്‍ റെഡ് സോണായി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ തുടരുകയാണ്.