Connect with us

Kerala

വാക്‌സിന്‍ ക്ഷാമം തുടരുന്നു; ക്യാമ്പുകളുടെ എണ്ണം വെട്ടിക്കുറച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. തിരുവനന്തപുരം ഉള്‍പ്പടെ അഞ്ച് ജില്ലകളിലെ കേന്ദ്രങ്ങളില്‍ ആവശ്യത്തിനുള്ള വാക്‌സിന്‍ ഇതുവരെ എത്തിയിട്ടില്ല. എറണാകുളത്ത് സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം ഏറെക്കുറെ നിര്‍ത്തിവച്ച നിലയിലാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഇന്നത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് ബാക്കിയുള്ളത്. പലയിടത്തും മാസ് വാക്‌സീനേഷന്‍ ക്യാമ്പുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്.

ഇന്ന് വൈകീട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് ലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തുന്നത് കാത്തിരിപ്പാണ് സര്‍ക്കാര്‍. ക്ഷാമത്തിന് താത്ക്കാലികമായെങ്കിലും ഇത് പരിഹാരമാകുമെന്നാണ് കരുതുന്നത്.

---- facebook comment plugin here -----

Latest