Connect with us

Business

രാജ്യത്ത് മൊത്തവില്‍പ്പന വിപണിയിലെ വിലക്കയറ്റം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

Published

|

Last Updated

മുംബൈ | രാജ്യത്തെ മൊത്ത വില്‍പ്പന വിപണിയില്‍ വിലക്കയറ്റം രൂക്ഷം. എട്ട് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് മൊത്തവില്‍പ്പന മേഖലയില്‍ മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്. 7.39 ശതമാനമാണ് വിലക്കയറ്റമുണ്ടായത്.

എണ്ണക്കും സ്വര്‍ണത്തിനും വില വര്‍ധിച്ചതാണ് പ്രധാന കാരണം. മൊത്തവില്‍പ്പന വില ഈ വര്‍ഷം ഫെബ്രുവരിയില്‍ 4.17 ശതമാനവും 2020 മാര്‍ച്ചില്‍ 0.42 ശതമാനവുമായിരുന്നു.തുടര്‍ച്ചയായ മൂന്നാം മാസമാണ് മൊത്തവില്‍പ്പന മേഖലയില്‍ വിലക്കയറ്റമുണ്ടാകുന്നത്.

ഇതിന് മുമ്പ് 2012ലാണ് മൊത്ത വില്‍പ്പന വിപണിയില്‍ ഇത്രവലിയ വിലക്കയറ്റം രേഖപ്പെടുത്തിയത്. 2012 ഒക്ടോബറില്‍ 7.4 ശതമാനം വിലക്കയറ്റമുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കഴിഞ്ഞ മാസം 3.24 ശതമാനമായിരുന്നു. പയര്‍വര്‍ഗങ്ങള്‍, പഴം, നെല്ല് തുടങ്ങിയവയുടെത് കുതിച്ചുയര്‍ന്നു.

---- facebook comment plugin here -----

Latest