Ongoing News
ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: യുവാവിന്റെ കൈപ്പത്തി അറ്റു

കണ്ണൂര്‍ | കതിരൂര്‍ നാലാം മൈലില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം. യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു. നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് തകര്‍ന്നത്. ഇയാളെ ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. നിജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ സുഹൃത്തിന്റെ പരുക്ക് ഗുരുതരമല്ല. പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു.
---- facebook comment plugin here -----