International
ഫുക്കുഷിമ ആണവ നിലയയത്തിലെ 1.25 മില്യണ്‍ ടണ്‍ മലിന ജലം കടലിലേക്ക് ഒഴുക്കി വിടാനൊരുങ്ങി ജപ്പാന്‍

ടോക്യോ | കടുത്ത എതിര്‍പ്പ് അവഗണിച്ച് ഫുക്കുഷിമ ആണവ നിലയത്തിലെ പത്ത് ലക്ഷംടണ്‍ മലിന ജലം കടലിലേക്ക് ഒഴുക്കി വിടാനൊരുങ്ങി ജപ്പാന്‍.കടലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെയും മത്സ്യബന്ധന സംഘടനകളുടെയും പ്രതിഷേധം അവഗണിച്ചുള്ള് ജപ്പാന്റെ ഈ നീക്കം ഏറെ വിവാദമായിരിക്കുകയാണ്. .
അനിവാര്യമായ നടപടിയെന്നാണ് ജലം പുറംതള്ളുന്നതിനെ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡേ സുഖ മന്ത്രിസഭാ യോഗത്തില്‍ വിശേഷിപ്പിച്ചത്. സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമെ ഇക്കാര്യത്തില്‍നടപടി തുടങ്ങുവെന്നും അദ്ദേഹം വ്യക്തമാക്കി. 2011ല്‍ ഉണ്ടായ സുനാമിയെ തുടര്‍ന്ന് ഏകദേശം 1.25 മില്ല്യണ്‍ ടണ്‍ ജലം ആണവനിലയത്തിലെ പ്ലാന്റുകളില്‍ അടിഞ്ഞുകൂടിയിരുന്നു. ഈ വെള്ളമാണ് കടലിലേക്ക് തിരികെ ഒഴുക്കി വിടാന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നത്. മലിന ജലം പുറംതള്ളുന്ന പ്രക്രിയ ആരംഭിക്കാനും അവസാനിപ്പിക്കാനും വര്‍ഷങ്ങളെടുക്കുമെന്നാണ് അറിയുന്നത്.