Kerala
പത്താംതരം തുല്യതാപരീക്ഷ അടുത്ത മാസം 24 മുതല്‍

തിരുവനന്തപുരം | പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതല്‍ ജൂണ്‍ മൂന്ന് വരെ നടത്തും. പരീക്ഷാഫീസ് ഏപ്രില്‍ 15 മുതല്‍ 22 വരെ പിഴയില്ലാതെയും 23 മുതല്‍ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളില്‍ (ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ) അടക്കാം.
അപേക്ഷകര്‍ നേരിട്ട് ഓണ്‍ലൈനായി രജിസ്ട്രേഷനും കണ്‍ഫര്‍മേഷനും നടത്തണം. കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ ഉള്‍പ്പെടെ പരീക്ഷാഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളില്‍ അടക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകര്‍ പരീക്ഷാകേന്ദ്രത്തില്‍ മേല്‍പറഞ്ഞിരിക്കുന്ന തിയതിക്കുള്ളില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക്്: www.keralapareekshabhavan.in.
---- facebook comment plugin here -----