Connect with us

Techno

സാമൂഹിക മാധ്യമ ആപ്പ് ക്ലബ് ഹൗസ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് പേരുടെ ഡാറ്റ വിറ്റു

Published

|

Last Updated

ന്യൂയോര്‍ക്ക് | പുതിയ സാമൂഹിക മാധ്യമ ആപ്പ് ആയ ക്ലബ് ഹൗസിന്റെ ഉപഭോക്താക്കളായ 13 ലക്ഷം പേരുടെ ഡാറ്റ ഓണ്‍ലൈനില്‍ വിറ്റു. യൂസര്‍ ഐ ഡി, പേര്, ഫോട്ടോ യു ആര്‍ എല്‍, യൂസര്‍നെയിം, ട്വിറ്റര്‍ ഹാന്‍ഡ്ല്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ഓണ്‍ലൈനില്‍ വിറ്റത്. അതേസമയം, ഹാക്കോ വിശ്വാസവഞ്ചനയോ ചെയ്തില്ലെന്ന് ക്ലബ് ഹൗസ് അവകാശപ്പെട്ടു.

വിറ്റ വിവരങ്ങളെല്ലാം പരസ്യമായി ലഭ്യമായതും ആപ്പ് വഴി എടുക്കാവുന്നതുമാണ്. വിറ്റ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ്, സോഷ്യല്‍ എന്‍ജിനീയറിംഗ് ആക്രമണം, ഐഡന്റിറ്റി കൊള്ള എന്നിവക്കെല്ലാം സാധ്യതയുണ്ട്. ഇന്‍സ്റ്റഗ്രാം ഹാന്‍ഡ്ല്‍, ഫോളോവേഴ്‌സിന്റെ എണ്ണം, യൂസര്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം, അക്കൗണ്ട് ക്രിയേഷന്‍ ഡേറ്റ്, യൂസര്‍ ഇന്‍വൈറ്റ് ചെയ്തവര്‍ എന്നീ വിവരങ്ങളും വിറ്റിട്ടുണ്ട്.

എന്നാല്‍, ഈ റിപ്പോര്‍ട്ട് ക്ലബ് ഹൗസ് നിഷേധിക്കുന്നു. നേരത്തേ ലിങ്കിഡ്ഇന്‍, ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളും ഇങ്ങനെ വില്‍ക്കപ്പെട്ടിരുന്നു. ലിങ്കിഡ്ഇന്നിന്റെ മൂന്നില്‍ രണ്ട് ഉപയോക്താക്കളുടെയും ഫേസ്ബുക്കിന്റെ 533 ദശലക്ഷം ഉപയോക്താക്കളുടെയും വിവരങ്ങളാണ് വില്‍ക്കപ്പെട്ടത്.

Latest