കാറില്‍ തനിച്ച് സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി ഹൈക്കോടതി

Posted on: April 7, 2021 5:15 pm | Last updated: April 7, 2021 at 5:15 pm

ന്യൂഡല്‍ഹി |  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാറില്‍ തനിച്ച് സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി ഹൈക്കോടതി.

രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനാല്‍ പ്രതിരോധം എന്ന നിലക്ക് മാസ്‌ക് നിര്‍ബന്ധമാക്കേണ്ടതുണ്ട്. സ്വകാര്യ വാഹനത്തെയും പൊതുസ്ഥലമായി കാണണം. വാക്‌സിന്‍ സ്വീകരിച്ചവര്‍ പോലും മാസ്‌ക് ധരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

കാറില്‍ ഒറ്റക്ക് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന യാത്രക്കാരുടെ സംശയത്തിന് തീര്‍പ്പ് കല്‍പ്പിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.