National
മഅ്ദനി അപകടകാരിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി | വിചാരണാ തടവുകാരനായി കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസർ മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ. ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ബെംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് അബ്ദുൽ നാസർ മഅ്ദനിയുടെ അപേക്ഷ.
നീണ്ട ആറു വർഷം കഴിഞ്ഞും വാദം കേൾക്കൽ പൂർത്തിയായില്ലെന്നത് മുൻനിർത്തിയാണ് ജാമ്യ വ്യവസ്ഥയിൽ മഅ്ദനി ഇളവ് ആവശ്യപ്പെട്ടത്. നിരവധി അസുഖങ്ങൾ വേട്ടയാടുന്നുവെന്നും ശാരീരിക അവസ്ഥ കൂടുതൽ മോശമായി വരികയാണെന്നും അദ്ദേഹം ബോധിപ്പിച്ചു. ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.
---- facebook comment plugin here -----