Connect with us

Kannur

മാസങ്ങൾക്ക് മുമ്പ് അന്തരിച്ച സി പി എം നേതാവ് കുഞ്ഞനന്തന്‍റെ പേര് വോട്ടർ പട്ടികയിൽ

Published

|

Last Updated

കണ്ണൂർ | കഴിഞ്ഞ വർഷം അന്തരിച്ച സി പി എം നേതാവ് പി കെ കുഞ്ഞനന്തന്‍റെ പേര് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ. കൂത്തുപറമ്പിലെ 75ാം നമ്പർ ബൂത്തിലെ 762ാം നമ്പര്‍ വോട്ടറാണ് ഇദ്ദേഹം. മരിച്ചവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാണ് നിയമം. ഇല്ലെങ്കിൽ പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാണ് നിയമം

കുഞ്ഞനന്തന്‍റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ കൂത്തുപറമ്പ് സ്വദേശി അസീസ് പരാതി നല്‍കിയിരുന്നു.

എന്നാല്‍, ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആയതിനാല്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ മറുപടി കൊടുത്തു.

---- facebook comment plugin here -----

Latest