Connect with us

Science

നക്ഷത്രസമൂഹം പാട്ടുപാടിയാൽ എങ്ങനെയിരിക്കും? കേട്ടുനോക്കൂ

Published

|

Last Updated

ന്യൂയോര്‍ക്ക് | നക്ഷത്രസമൂഹത്തില്‍ നിന്നുള്ള പാട്ട് വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് നാസ. ക്യാറ്റ്‌സ് ഐ (എന്‍ ജി സി 6543) എന്ന നക്ഷത്രസമൂഹത്തില്‍ നിന്നുള്ള ശബ്ദമാണ് സംഗീതം പോലെ തോന്നിക്കുന്നത്. നാസയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് സോണിഫിക്കേഷന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ശബ്ദ സൂചനകള്‍ ഉത്പാദിപ്പിക്കുന്നതിന് ഡാറ്റയുടെ ചില അംശങ്ങള്‍ മാപ്പ് ചെയ്യുന്ന പ്രക്രിയയാണ് സോണിഫിക്കേഷന്‍. ബഹിരാകാശ ഡാറ്റ മനസ്സിലാക്കുന്നതിനും നിര്‍വചിക്കുന്നതിനുമുള്ള വഴി എളുപ്പമാക്കുന്നതാണിത്.

വീഡിയോയിലെ വ്യത്യസ്ത നിറങ്ങള്‍ ആരോഹണ- അവരോഹണ ശ്രുതികളിലേക്ക് മാറ്റുകയായിരുന്നു. എക്‌സ് റേകള്‍ പരുക്കന്‍ ശബ്ദത്തിലേക്കും ദൃശ്യമാകുന്ന പ്രകാശം ലോല ശബ്ദത്തിലേക്കും മാറ്റി. വീഡിയോ കാണാം

 

Latest