കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാട് നാളെ മുതല്‍ തടസ്സപ്പെടില്ല; ഓട്ടോ ഡെബിറ്റ് പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി

Posted on: March 31, 2021 5:40 pm | Last updated: March 31, 2021 at 5:40 pm

മുംബൈ | ബില്ലുകളുടെയും സബ്‌സ്‌ക്രിപ്ഷനുകളുടെയും പെയ്‌മെന്റിനുള്ള ഓട്ടോ ഡെബിറ്റ് സുരക്ഷ മുന്‍നിര്‍ത്തി പരിഷ്‌കരിക്കാനുള്ള തീരുമാനം നീട്ടി. നേരത്തേ ഏപ്രില്‍ ഒന്ന് മുതല്‍ പരിഷ്‌കരണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പരിഷ്‌കാരം പ്രാബല്യത്തില്‍ വരുത്തുന്നത് റിസര്‍വ് ബേങ്ക് സെപ്തംബര്‍ 31ലേക്കാണ് മാറ്റിയത്.

പരിഷ്‌കാരം കാരണം കാര്‍ഡ് ഉപയോഗിച്ചുള്ളതും യു പി ഐ മുഖേയനുള്ളതുമായ പെയ്‌മെന്റുകള്‍ തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരം പെയ്‌മെന്റുകള്‍ക്ക് ഉപഭോക്താവില്‍ നിന്ന് അധിക സ്ഥിരീകരണം ആവശ്യപ്പെടുന്നതാണ് പരിഷ്‌കരണം. ബേങ്കുകളെല്ലാം പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനാണ് സമയം നീട്ടി നല്‍കിയത്.

നടത്താനിരിക്കുന്ന ഓട്ടോമാറ്റിക് പെയ്‌മെന്റിന് മുമ്പായി ഉപഭോക്താവിന് അലര്‍ട്ട് ലഭിക്കുകയും ഇത് അംഗീകരിക്കുകയും വേണം. 5,000 രൂപക്ക് മുകളിലുള്ള ഇടപാടിന് ഒ ടി പി ലഭിക്കും. ഡിജിറ്റല്‍ പെയ്‌മെന്റിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് പരിഷ്‌കാരം.