Connect with us

National

ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാര്‍; നരേന്ദ്ര മോദിക്ക് ഇമ്രാന്‍ ഖാന്റെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി |  ജമ്മു കശ്മീര്‍ വിഷയത്തിലടക്കം മുടങ്ങി കിടക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജമ്മു കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

പാകിസ്ഥാന്‍ ദേശീയ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മോദി ഇസ്ലാമാബാദിലേക്ക് കത്തയച്ചിരുന്നു. ഇതിനു നന്ദിയറിയിച്ചു കൊണ്ടുള്ള മറുപടി കത്തിലാണ് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള താത്പര്യം ഇമ്രാന്‍ ഖാന്‍ മോദിയെ അറിയിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest