Kerala
മൊഴികളെന്ന പേരില്‍ മാധ്യമങ്ങളിൽ വരുന്നത് വസ്തുതാവിരുദ്ധവും അസംബന്ധവുമാണെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് പ്രതികളുടെ മൊഴികളെന്ന പേരില്‍ മാധ്യമങ്ങളില്‍ വരുന്നത് വസ്തുതാവിരുദ്ധവും അസംബന്ധവുമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. രാഷ്ട്രീയ താത്പര്യം വെച്ച് പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികളെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജാ ഭരണാധികാരിയെ കേരളത്തില്‍ വെച്ചോ പുറത്തുവെച്ചോ ഒറ്റക്ക് കണ്ടിട്ടില്ല. ലഫീര്‍ അഹമ്മദ് ഉള്‍പ്പെടെ പല പ്രവാസികളെയും പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രാരമകൃഷ്ണനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിതിന്റെയും മൊഴികള്‍ മിനുട്ടുകളുടെ വ്യത്യാസത്തില്‍ പുറത്തുവന്നിരുന്നു. ഇ ഡിക്കും കസ്റ്റംസിനും നല്‍കിയ മൊഴികളാണ് പുറത്തായത്.
---- facebook comment plugin here -----