Connect with us

Covid19

24 മണിക്കൂറിനിടെ ലോകത്ത് നാല് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് കേസുകള്‍ വീണ്ടും വലിയ തോതില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നാല് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 27.27 ലക്ഷം പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാറ് ലക്ഷം പിന്നിട്ടു. നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.1.60 ലക്ഷം പേര്‍ മരണമടഞ്ഞു. നിലവില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടിയിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5.55 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ ഒരു കോടി പത്തൊന്‍പത് ലക്ഷം രോഗബാധിതരുണ്ട്. നാല്‍പതിനായിരത്തിലധികം കേസുകള്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തു.

 

 

Latest