Connect with us

International

ആസ്‌ത്രേലിയയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും

Published

|

Last Updated

സിഡ്‌നി | ആസ്‌ത്രേലിയയിലെ കിഴക്കന്‍ തീരത്ത് കനത്ത മഴയും വെള്ളപ്പൊക്കവും. ഇതിനെ തുടര്‍ന്ന് സിഡ്‌നിയിലെ അധിക മേഖലകളില്‍ നിന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ഉത്തരവിട്ടു. ഇവിടെ കനത്ത മഴ തുടരുകയാണ്.

നിരവധി വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം സിഡ്‌നിയിലെ വാറഗംബ ഡാം കവിഞ്ഞൊഴുകി. ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവിടെ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

മേഖലയിലെ അധിക റോഡുകളും അടച്ചു. സംസ്ഥാനത്തുടനീളം തുറന്ന അഭയ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് പേരാണ് എത്തിയത്. സിഡ്‌നിയില്‍ 12 മണിക്കൂറില്‍ 100 മില്ലി മീറ്റര്‍ വരെ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.