Kerala
അഴീക്കോട്ട് കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു

കണ്ണൂര്‍ | അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളിയാണ് പത്രിക സ്വീകരിച്ചത്.
ഷാജിയെ അയോഗ്യനാക്കിയ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇത് കണക്കിലെടുത്ത് ജനപ്രാതിനിധ്യ നിയമപ്രകാരം ഷാജി അയോഗ്യനല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിച്ചത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ടുപിടിച്ചുവെന്ന് കാണിച്ച് അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിക്കെതിരായ ഹൈക്കോടതി നടപടി.
---- facebook comment plugin here -----