Connect with us

Kerala

2016ല്‍ നേമത്ത് കോൺഗ്രസുകാരുടെ വോട്ട് ലഭിച്ചതായി ഒ രാജഗോപാൽ

Published

|

Last Updated

തിരുവനന്തപുരം | 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് കോണ്‍ഗ്രസില്‍ നിന്നും തനിക്ക് വോട്ടുകള്‍ ലഭിച്ചെന്ന് വെളിപ്പെടുത്തി ബി ജെ പിയുടെ ഏക എം എല്‍ എ. ഒ രാജഗോപാല്‍. നേമത്ത് കോണ്‍ഗ്രസ് സഹായം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ കുമ്മനത്തിന് ആ വോട്ട് കിട്ടാന്‍ സാധ്യതയില്ലെന്നും സ്വകാര്യ ചാനലിനോട് അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും തനിക്ക് വോട്ട് ചെയ്തില്ല. അങ്ങനെ ഒരു വോട്ട് കിട്ടിയതായി തനിക്ക് അറിവില്ല. ഇക്കാര്യം ഏതെങ്കിലും പാര്‍ട്ടിയുടെ നേതാക്കള്‍ സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ബി ജെ പിക്ക് ഒരു സീറ്റ് കിട്ടിയത് കൊണ്ട് കേരളത്തില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. എന്ത് കാര്യവും കണ്ണടച്ച് എതിര്‍ക്കുന്ന രീതി ശരിയല്ലെന്നും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കണം. തെറ്റ് ചെയ്യുമ്പോള്‍ അതിനെ വിമര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യം ഉണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.

---- facebook comment plugin here -----

Latest