National
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; സ്‌കൂളുകള്‍ വീണ്ടും അടച്ചിടാനൊരുങ്ങി തെലങ്കാന

ഹൈദരാബാദ് | സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ ഒരുങ്ങി തെലങ്കാന. ഇത് സംബന്ധിച്ച ഉടന്‍ ഉണ്ടാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം പറഞ്ഞു.
തെലങ്കാനയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കുട്ടികളും അദ്ധ്യാപകരും അടക്കം 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.അടുത്തിടെയാണ് തെലങ്കാനയില്‍ 6 മുതല്‍ 10വരെയുള്ള ക്ലാസുകള്‍ വീണ്ടും അരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കേസുകള്‍ കൂടുന്നതോടെ 8വരെയുള്ള ക്ലാസുളിലെ പഠനം വീണ്ടും അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ അതിവ ജാഗ്രതയിലാണ് എന്ന് അറിയിച്ചു.
---- facebook comment plugin here -----