Connect with us

Kerala

കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസായി നിലനില്‍ക്കുമെന്ന് ഉറപ്പ് പറയാനാകില്ല: മുഖ്യമന്ത്രി

Published

|

Last Updated

കൊടുവള്ളി  | കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസായി നിലനില്‍ക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ നിയമസഭയില്‍ കയറാന്‍ സഹായിച്ചത് കോണ്‍ഗ്രസാണെന്നും ഇത്തരത്തിലുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെപിസിസി നേതാക്കളാണ് ബിജെപി ആയികൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസായി നിലനില്‍ക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത കാലമാണിത്. 35 സീറ്റ് ലഭിച്ചാല്‍ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതുന്ന 36 സീറ്റുകള്‍ കൂടി കണ്ടാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

---- facebook comment plugin here -----

Latest