Kerala
ശക്തനായ സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ നേമത്ത് വിജയിക്കാം: കെ മുരളീധരന്‍

കോഴിക്കോട് | കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ നേമത്ത് വിജയിക്കാനാകുമെന്ന് കെ മുരളീധരന്‍. നേമത്തിന് അമിത പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. നേമം ബിജെപിയുടെ കോട്ടയല്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഇളവ് നല്‍കാമെന്ന് ഇന്നലെ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിളിച്ച് അറിയിച്ചിരുന്നു. നേമത്ത് ആര് സ്ഥാനാര്‍ഥിയാകുമെന്ന് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഉടന്‍ വരും. എംപിമാരുടെ കാര്യത്തില്‍ ഇളവ് വേണമെന്ന് പറയുന്നതിലൂടെ താന്‍ സ്ഥാനാര്‍ഥിയാകണമെന്നാകും ഉദ്ദേശിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
നേമം ഒരു അത്ഭുതമായി ഒന്നും പ്രചരിപ്പിക്കേണ്ട കാര്യമില്ല. സീറ്റിന് അമിത പ്രാധാന്യം നല്‍കുന്ന രീതിയില്‍ പ്രചാരണം നടത്തിയതില്‍ ബിജെപിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും പങ്കുണ്ട്. നേമം ബിജെപിയുടെ കോട്ടയല്ല. അതിന് മറുപടി രാജഗോപാല്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.