Connect with us

Kerala

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പുതുശ്ശേരിക്കും സജിക്കും സീറ്റില്ല

Published

|

Last Updated

തിരുവനന്തപുരം | കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പത്ത് സ്ഥാനാര്‍ഥികളില്‍ അഞ്ച് പേരും പുതുമുഖങ്ങളാണ്. അതേ സമയം
ജോസഫ് എം പുതുശ്ശേരിക്കും സജി മഞ്ഞക്കടമ്പനും സാജന്‍ ഫ്രാന്‍സിസിനും സീറ്റില്ല. കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫ് തൃക്കരിപ്പൂരില്‍ മത്സരിക്കും. തിരുവല്ലയില്‍ കുഞ്ഞുകോശി പോളും ചങ്ങനാശ്ശേരിയില്‍ വി.ജെ ലാലിയും ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസും കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കും.

തൃക്കരിപ്പൂര്‍: എം.പി ജോസഫ് ,ഇരിങ്ങാലക്കുട-തോമസ് ഉണ്ണിയാടന്‍, തൊടുപുഴ-പി.ജെ ജോസഫ്, ഇടുക്കി-ഫ്രാന്‍സിസ് ജോര്‍ജ്, കോതമംഗലം-ഷിബു തെക്കുംപുറം, കടുത്തുരുത്തി-മോന്‍സ് ജോസഫ്, ഏറ്റുമാനൂര്‍-പ്രിന്‍സ് ലൂക്കോസ്, ചങ്ങനാശ്ശേരി-വി.ജെ ലാലി, കുട്ടനാട്-ജേക്കബ് ഏബ്രഹാം ,തിരുവല്ല-കുഞ്ഞുകോശി പോള്‍